ചെറുവത്തൂർ: ആർ.ടി.ഒ. ചെക്പോസ്റ്റിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ കേസിൽ എ.കെ.രാജീവൻ, അബ്ദുൾ മജീദ്, സി.സി.കുട്ടപ്പൻ, കെ.എസ്.ശ്യാം, സി.ജെ.ജയ്സൺ എന്നിവരെ കുറ്റവിമുക്തരാക്കി. ഇവരിൽനിന്ന് 1,82,500 രൂപയാണ് വിജിലൻസ് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലൻസ് പോലീസ് നോർത്തേൺ റേഞ്ച് ഹാജരാക്കിയ കുറ്റപത്രത്തിൽ അഴിമതിനിരോധന നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നുകണ്ട് തലശ്ശേരി എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജി ടി.മധുസൂദനനാണ് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഒന്നും രണ്ടും പ്രതികൾക്കുവേണ്ടി ഇ.പി.ചന്ദ്രശേഖരൻ, കെ.ബി.അനൂപ് എന്നിവരും മൂന്ന്, നാല്, അഞ്ച് പ്രതികൾക്കുവേണ്ടി പി.വി.ഹരി, ജോഷി ജോസ് എന്നിവരും ഹാജരായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.