സാങ്കേതിക പ്രശ്നത്തെ തുടർന്ന് കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം തിരിച്ചിറക്കി. വിമാന ക്യാബിനിലെ മർദ്ദത്തിലെ വ്യത്യാസമാണ് കാരണം. പുലർച്ചെ 3.30 ന് പറന്നുയർന്ന വിമാനം 7,000 അടി ഉയരത്തിൽ എത്തിയപ്പോൾ തകരാർ കണ്ടെത്തിയത്.
അപകടം ഒഴിവാക്കാൻ പുലർച്ചെ 4.10 നാണ് വിമാനം കരിപ്പൂരിലേക്ക് മടങ്ങിയത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം രാവിലെ 7.50 ന് ഫ്ലൈറ്റ് പുനരാരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.