കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിൽ രാവിലെ 7.45ഓടെയാണ് സംഭവം.
ആംബുലൻസിൽ നാല് പേരാണ് യാത്ര ചെയ്തിരുന്നത്. ഇവരടക്കം എട്ട് പേർക്ക് പരിക്കേറ്റു. ആംബുലൻസിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മേപ്പാടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ആംബുലൻസും കൊല്ലത്തേക്ക് പോവുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.