താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.എച്ച്.എസ്.എസ് കൊടുവള്ളി എന്നീ വിദ്യാലയങ്ങളിൽ നിന്നും 2023 ഒക്ടോബർ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 2024 മാർച്ച് 19, 21 തീയതികളിലായി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് (മിനി സിവിൽ സ്റ്റേഷൻ) നടക്കുന്നതാണന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (താമരശ്ശേരി) അറിയിച്ചു.
കാറ്റഗറി I, കാറ്റഗറി II പരീക്ഷാർത്ഥികൾ 19/03/2024 തീയതിയിലും, കാറ്റഗറി III, കാറ്റഗറി IV പരീക്ഷാർത്ഥികൾ 21/03/2024 നും ഹാജരാകേണ്ടതാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, മാർക്ക്ലിസ്റ്റ്, ഹാൾ ടിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം) ഇവ എല്ലാത്തിന്റെയും ഓരോ പകർപ്പ് എന്നിവ സഹിതം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാവേണ്ടതാണ്. ഡിഗ്രി/ ടി.ടി.സി/ഡി.എൽ.എഡ് കോഴ്സ് പൂർത്തിയായിട്ടില്ലാത്ത വർ പരീക്ഷ കഴിഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാൽ മതി. ഉച്ചക്ക് 4.00 മണി വരെ മാത്രമേ സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടാവുകയുള്ളൂ എന്ന് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
മുൻ വർഷങ്ങളിൽ പരീക്ഷ പാസായവരിൽ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും കാറ്റഗറി അനുസരിച്ച് മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (താമരശ്ശേരി) അറിയിച്ചു.
(ബി.എഡ്, ഡി.എഡ്, ഡി.എൽ.എഡ് പഠിച്ചു കൊണ്ടിരിക്കെ പരീക്ഷയെഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നുവെന്ന് സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.