മാവൂർ: കെ.എം.ജി മാവൂർ സംഘടിപ്പിക്കുന്ന പ്രഥമ അഖിലേന്ത്യാ ക്ലബ്ബ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ‘ഹർഷം 24’ ഏപ്രിൽ 15 തിങ്കൾ മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 32 ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെൻ്റ് ഒരു മാസക്കാലം നീണ്ടു നിൽക്കും.
7000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയും മൈതാനവും സജ്ജമായിക്കഴിഞ്ഞു. ഉദ്ഘാടന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കെ.എഫ്.സി കാളിക്കാവിനെ നേരിടും. ടൂർണ്ണമെൻ്റ് ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യും. രാത്രി 8.30 നാണ് മത്സരങ്ങൾ ആരംഭിക്കുക.
കളിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ടൂർണ്ണമെന്റ് കമ്മറ്റി ചെയർമാൻ ടി.എം ഷമീർ ബാബു, കൺവീനർ ടി ജിനു, ഫിനാൻസ് കൺവീനർ ഷാഫി എ.പി, അബ്ദുറഹിമാൻ വി.കെ, ലത്തീഫ് എ.പി എന്നിവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.