കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഇറച്ചി വില വർധിപ്പിക്കാൻ തീരുമാനിച്ച് ഇറച്ചി വ്യാപാരികള്‍. ഓള് കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മേയ് 15 മുതല്‍ വില വർധനവ് നടപ്പാക്കാനാണ് തീരുമാനം.
കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ചേർന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറല്‍ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിൻ കോയ ഉദ്ഘാടനം ചെയ്തു. കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വിലവർധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചിവില വർധിപ്പിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.