കൂടരഞ്ഞി: ഡോക്ടർമാരുടെ കുറവിനെ തുടർന്ന് കൂടരഞ്ഞി ആരോഗ്യ കേന്ദ്രത്തിന് ഇന്ന് അവധി. മെഡിക്കൽ ഓഫീസർ അവധിയിൽ പോകുകയും മറ്റ് ഡോക്ടർമാരും ഇന്ന് അവധിയെടുക്കുകയും ചെയ്തതോടെ ആരോഗ്യകേന്ദ്രത്തിൻ്റെ പ്രവർത്തനം ഇന്ന് നിലച്ചു.
മലയോര മേഖലയിലെ സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന ഹെൽത്ത് സെൻ്റർ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ന് പ്രവർത്തനരഹിതമായതോടെ ദൂരെ സ്ഥലങ്ങളിൽ നിന്ന് വണ്ടി വിളിച്ച് എത്തിയ വയോധികരും രോഗികളും നിരാശരായി മടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.