കട്ടാങ്ങൽ: എൻ. ഐ.ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി. മെക്കാനിക്കൽ എൻജിനിയറിങ് മൂന്നാം വർഷ വിദ്യാർഥിയായ മുബൈ സ്വദേശി യോഗേശ്വർ നാഥാണ് മരിച്ചത്.
മെഗാ ഹോസ്റ്റൽ കെട്ടിടത്തിലെ സി ബ്ലോക്കിന്റെ ഏഴാം നിലയിൽനിന്ന് യോഗേശ്വർ ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടുകാർക്ക് മെസ്സേജ് അയച്ച ശേഷമാണ് യോഗേശ്വർ കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് എൻ.ഐ.ടി അധികൃതർ പറഞ്ഞു. ബിടെക് പരീക്ഷകൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.