കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. ചൂട് കൂടുന്നതിനനുസരിച്ച് പ്രദേശത്തെ കിണറുകളും കുളങ്ങളും അനുദിനം വറ്റി വരളുകയാണ്. ഇരുവഴിഞ്ഞി പുഴയുടെയും ചാലിയാർ പുഴയുടെയും പരിസരത്തെ ചില കിണറുകളില്‍ ജലനിരപ്പ് താഴ്ന്നത് പ്രദേശത്തുകാർക്ക് അമ്ബരപ്പുളവാക്കിയിട്ടുണ്ട്.
സാധാരണ വേനല്‍ മഴ കിട്ടാറുണ്ടെങ്കിലും ഇത്തവണ അതും ലഭിച്ചിട്ടില്ല. ഏപ്രില്‍ ആദ്യ വാരത്തില്‍ തന്നെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാവുകയാണ്. കോട്ടമ്മല്‍, കാരക്കുറ്റി, പന്നിക്കോട്, തോട്ടുമുക്കം, ചെറുവാടിയുടെ ചില ഭാഗങ്ങള്‍, ഉയർന്ന പ്രദേശങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ് ഉയർന്ന പ്രദേശങ്ങളില്‍ വസിക്കുന്ന പല വീട്ടുകാരും പൈപ്പ് വെള്ളത്തെ ആശ്രിയിക്കേണ്ട ഗതിയാണ് പലപ്പോഴും പൈപ്പ് വെള്ളം ലഭിക്കാറില്ലെന്ന പരാതിയുമുണ്ട്.
ഈ വർഷം പഞ്ചായത്തിന്റെ സഹായത്തോടെ എല്ലാ വാർഡുകളിലും കുടി വെള്ളമെത്തിക്കാൻ സംവിധാനമൊരുക്കിയി ട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും കുടി വെള്ളത്തിനായി പ്രദേശവാസികള്‍ നെട്ടോട്ടമോടുകയാണ് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.