താമരശേരി: താമരശേരി ചുങ്കം -മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം റോഡില്‍ കലുങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ ബൈക്ക് യാത്രക്കാരന് വീണ് ഗുരുതര പരിക്ക്. രാത്രിയിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ തുടയെല്ലിന് പൊട്ടലേല്‍ക്കുകയും ശരീരമാസകലം പരിക്കുകളുമുണ്ട്. റോഡിന്റെ പകുതി ഭാഗം കുഴിയെടുത്തിട്ടുണ്ടെങ്കിലും ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് വീപ്പകള്‍ പോലും സ്ഥാപിച്ചിട്ടില്ലായിരുന്നു. റസാഖ് സഞ്ചരിച്ച ബുള്ളറ്റ് … Continue reading സുരക്ഷാവേലിയും മുന്നറിയിപ്പ് ബോര്‍ഡുമില്ല; താമരശേരിയിൽ ബൈക്ക് യാത്രക്കാരന് കുഴിയില്‍ വീണ് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed