മുക്കം: കൊടിയത്തൂർ അങ്ങാടിയിൽ റോഡ് പണിയുടെ അവസാനഘട്ടം ഇഴഞ്ഞുനീങ്ങുമ്പോൾ അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവമാകുന്നു. റോഡിൻ്റെ ഇരുവശവും കുഴികളായതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. ഉപഭോക്താക്കൾ അവരുടെ വണ്ടികൾ റോഡിലാണ് പാർക്ക് ചെയ്യുന്നത്.
റോഡിൻ്റെ പകുതി ഭാഗവും വാഹനങ്ങൾ കയ്യടക്കിയിരിക്കുകയാണ്. ഇതുമൂലം ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. ഇതോടൊപ്പം ഫുട്പാത്തിൽ ഇൻ്റർലോക്ക് കട്ടകൾ ഇറക്കി വച്ചത് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.
സൈഡിലെ ഗട്ടറിലേക്ക് ടൂവീലറുകള്‍ മറിഞ്ഞ് വീണ് സ്ത്രീകളും കുട്ടികളും നിത്യേനെയെന്നോണം അപകടത്തില്‍ പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഫോണ്‍ സർവീസ് സെന്ററില്‍ നിന്ന് പുറത്തു കടന്ന മധ്യവയസ്കന് ഗട്ടറില്‍ വീണ് സാരമായ പരിക്ക് പറ്റുകയുണ്ടായി. ഉറുമ്ബരിക്കുന്ന രൂപത്തിലാണ് കോണ്ട്രാക്റ്റിംഗ് കമ്ബനിയുടെ പണി.
ജനങ്ങള്‍ ഇടപഴകുന്ന അങ്ങാടിയുടെ ജോലി പെട്ടെന്ന് പൂർത്തീകരിക്കുവാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ചെവി കൊടുക്കാൻ അവർ സന്നദ്ധമായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ നിസംഗതക്കെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.