ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്ലീം വിരുദ്ധ നിലപാട് മൃദുവാക്കുന്നു. പ്രവാചകനുമായി ബന്ധപ്പെട്ട കാര്‍ട്ടൂണിനെതിരായ മുസ്ലിംകളുടെ രോഷം മനസ്സിലാക്കുന്നുവെന്ന് മാക്രോണ്‍ പറഞ്ഞു. എന്നാൽ ഇത് അക്രമത്തിന്റെ ന്യായീകരണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് മാക്രോൺ പറഞ്ഞു.
“മതവികാരം ഞാൻ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ ഉത്തരവാദിത്തം നിങ്ങൾ മനസിലാക്കണം. സമാധാനം പുന സ്ഥാപിക്കുക മാത്രമാണ് ഞാൻ ഇപ്പോൾ ചെയ്യേണ്ടത്, അതിനൊപ്പം അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല കൂടി എനിക്കുണ്ട്” മാക്രോൺ അൽ ജസീറയോട് പറഞ്ഞു.
ആ കാർട്ടൂണുകൾ ഫ്രഞ്ച് സർക്കാരിന്റെ പ്രവർത്തനമാണെന്ന് ആളുകൾ വിശ്വസിക്കുന്നു. സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്ര മാധ്യമങ്ങളിൽ അവ പ്രസിദ്ധീകരിച്ചു. മതനിന്ദ എന്നത് ഫ്രാൻസിൽ ഒരു പതിവ് സംഭവമാണെന്ന് പലരും വിശ്വസിക്കുന്നു. “രാഷ്ട്രീയ നേതാക്കൾ അത് വളച്ചൊടിക്കുകയാണ്,” മാക്രോൺ പറഞ്ഞു.
ഈ കാർട്ടൂണുകളെ താൻ പിന്തുണയ്ക്കുന്നുവെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നതിനാൽ നിരവധി പ്രതികരണങ്ങളുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം, എഴുത്ത്, ചിന്ത, ചിത്രരചന എന്നിവയ്ക്കുള്ള അവകാശം രാജ്യം സംരക്ഷിക്കുമെന്ന് മാക്രോൺ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.