Screenshot 2026 10 31 20 06 42 67 6012fa4d4ddec268fc5c7112cbb265e7

ടർച്ചയായ രണ്ടാം ദിവസവും ആഭ്യന്തര സ്വർണവിലയില്‍ കനത്ത ഇടിവ്. 24 കാരറ്റ് സ്വർണം 100 ഗ്രാമിന് ഇന്ന് 34,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.10 ഗ്രാമിന് ഇന്ന് 1,38,880 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിന് 31,000 രൂപയും കുറഞ്ഞു. 10 ഗ്രാമിന് 1,27,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 100 ഗ്രാം സ്വർണത്തിന് 55,700 രൂപയുടെ ഇടിവാണ് ഉണ്ടായത്. 10 ഗ്രാമിന് 5570 രൂപയുടെ കുറവും. ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 12,730 രൂപയാണ് വില. 10 ഗ്രാമിന് 1,27,300 രൂപയും 100 ഗ്രാമിന് 12,73,000 രൂപയും നല്‍കണം. അതേസമയം ഡല്‍ഹിയില്‍ 22 കാരറ്റ് സ്വർണത്തിന് 12,745 രൂപയും 10 ഗ്രാമിന് 1,27,450 രൂപയും 100 ഗ്രാമിന് 12,74,500 രൂപയുമാണ് വില.

കേരളത്തിലും ഇന്ന് 22 കാരറ്റിന് 12,730 രൂപയാണ് നല്‍കേണ്ടത്. പവന് 1,01,840 രൂപ നല്‍കണം. രാജ്യാന്തര വിലയില്‍ ഉണ്ടായ ഇടിവാണ് ഇന്ന് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം മുറുകുന്നതാണ് സ്വർണവില ഇടിയാൻ കാരണമാകുന്നത്.ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ഇനിയും മുറുകുമെന്നാണ് സൂചനകള്‍. ട്രംപ് ദീർഘകാല യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ലക്ഷ്യത്തിലെത്തുന്നത് വരെ പിന്നോട്ടില്ലെന്നുമാണ് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് വ്യക്തമാക്കിയത്. അതേസമയം ശത്രുക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് നീക്കത്തേയും പ്രതിരോധിക്കാൻ തയ്യാറായിരിക്കണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയും സൈന്യത്തിന് നിർദേശം നല്‍കി കഴിഞ്ഞു.

സംഘർഷം ഇനിയും രൂക്ഷമായാല്‍ രാജ്യാന്തര തലത്തില്‍ എണ്ണ വില കുതിച്ചുയരാൻ കാരണമാകും. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ശക്തമാക്കും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്. ഡിസംബറില്‍ വീണ്ടും 0.25 ബേസിസ് പോയിൻ്റ് കൂടി നിരക്ക് ഉയർത്തിയേക്കും. നിരക്ക് ഉയർത്തുന്നത് സർക്കാർ ബോണ്ടുകളുടെ വരുമാനം ഉയർത്തും. ഇത് നിക്ഷേപകരെ സ്വർണത്തില്‍ നിന്നും സർക്കാർ നിക്ഷേപങ്ങളിലേക്ക് തിരിക്കും. സ്വാഭാവികമായും ഡിമാൻ്റ് കുറയുന്നതോടെ സ്വർണത്തിൻ്റെ വില കുറയാൻ കാരണമാകും.

രാജ്യാന്തര വിപണിയില്‍ മാസങ്ങള്‍ക്ക് ശേഷം ഔണ്‍സ് സ്വർണം ഇന്ന് 4000 ഡോളറിന് താഴെയെത്തി. 3875 ഡോളറിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 3900 എന്ന പ്രതിരോധനില സ്വർണം ഭേദിച്ചതോടെ ഇനിയും കുത്തനെ താഴ്ന്ന് 3500 ഡോളറിലേക്ക് വില പോകാനുള്ള സാധ്യത വിലയിരുത്തുന്നുണ്ട്. വില കുത്തനെ കുറഞ്ഞാല്‍ കേരളത്തിലും ഒരു പവൻ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തും. പവൻ വില 1 ലക്ഷത്തിന് താഴേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

Share with