IMG 20261026 205101Oplus_16908288

ഖത്തർ മഞ്ഞപ്പട സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിനും അണ്ടർ-14 ജൂനിയർ സൂപ്പർ കപ്പിനും ആവേശകരമായ തുടക്കം. ടൂർണമെന്റിന്റെ സമാപന ദിവസമായ ഒക്ടോബർ 30-നാണ് ശേഷിക്കുന്ന നോക്കൗട്ട് മത്സരങ്ങളും ജൂനിയർ സൂപ്പർ കപ്പും അരങ്ങേറുന്നത്.

അബ്ദുൽ റഊഫ് കൊണ്ടോട്ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.സി. മഷൂദ് സന്നിഹിതനായിരുന്നു. ഖത്തർ മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും വിശിഷ്ടാതിഥികളും കളിക്കാരെ പരിചയപ്പെടുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

സമാപനച്ചടങ്ങിൽ ഖത്തർ ദേശീയ ടീം താരം ഹുസാം കമാൽ, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അപെക്സ് ബോഡി പ്രസിഡന്റുമാർ, ഡോ. മോഹൻ തോമസ് ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Share with