ന്യൂയോർക്ക്: ഈജിപ്തിലെ പ്രശസ്തമായ ഗിസാ പിരമിഡിന്റെ ഇരട്ടി വലുപ്പമുള്ള ഒരു ഛിന്നഗ്രഹം നാളെ (ഞായറാഴ്ച) ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകും. ഭീമൻ ഛിന്നഗ്രഹം മണിക്കൂറിൽ 31,400 മൈൽ വേഗതയിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് നാസ കണക്കാക്കുന്നു. ‘465824 (2010 FR)’ എന്നാണ് ഛിന്നഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്. പത്ത് വർഷം മുമ്പാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ഛിന്നഗ്രഹം ഭൂമിക്കു ഭീഷണിയായിരിക്കില്ലെന്ന് സെന്റർ ഫോർ എർത്ത് ഒബ്ജക്റ്റ് സ്ട്രാറ്റജീസ് ഗവേഷകർ പറയുന്നു.
ഛിന്നഗ്രഹങ്ങള്‍ സാധാരണ ഭൂമിയില്‍ നിന്നും അകന്നാണ് കടന്നുപോകാറുള്ളത്. എന്നാല്‍ ഭൂമിയുടെ സമീപഗ്രഹങ്ങളിലെ ഗുരുത്വാകര്‍ഷണം മൂലം ഇവ ഭ്രമണപഥം മാറി ചിലപ്പോള്‍ അപ്രതീക്ഷിതമായി ഭൂമിയുടെ അടുത്തേക്ക് വരാനിടയുണ്ട്. നാസ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ച് വരികയാണ്. ഭൂമിയുടെ ഉപരിതലത്തിലേക്ക് ഈ ഛിന്നഗ്രഹം എന്തായാലും കടക്കില്ലെന്നാണ് ഗവേഷകര്‍ പറുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന് ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്ന് നാസ വ്യക്തമാക്കി. 4.6 മില്യണ്‍ മൈല്‍ ദൂരത്ത് കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തില്‍ നിന്നും 19 മടങ്ങ് കൂടുതലാണ് ഇത്.
2010 മാര്‍ച്ച് 8ന് കാറ്റലീന സ്കൈ സര്‍വേ ആണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഇതേ വരെ 994,385 ഛിന്നഗ്രഹങ്ങളെയാണ് നാസ കണ്ടെത്തിയിരിക്കുന്നത്. അടുത്ത 100 വര്‍ഷത്തിനിടെ ഭൂമിയ്ക്ക് ഭീഷണിയുയര്‍ത്തുന്ന തരത്തിലെ ഛിന്നഗ്രഹങ്ങളൊയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് നാസ പറയുന്നത്. 2013ല്‍ റഷ്യയിലെ ചെല്യബിന്‍സ്കില്‍ പതിച്ച പോലെ ഒരു ഉല്‍ക്കാപതനം ഒരു നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ തവണ സംഭവിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. അന്ന് ഉല്‍ക്ക അന്തരീക്ഷത്തില്‍ വച്ച് പൊട്ടിത്തെറിച്ചെങ്കിലും ആയിരത്തിലേറെ പേര്‍ക്കാണ് പൊള്ളലേറ്റത്. നിലവില്‍ ബെന്നു എന്ന ഛിന്നഗ്രഹത്തെ പറ്റി നാസ പഠനങ്ങള്‍ നടത്തുകയാണ്. 2175നും 2195നും ഇടയില്‍ ഇത് ഭൂമിയില്‍ പതിച്ചേക്കാനിടെയുണ്ട്. എന്നാല്‍ ഇതിന് വെറും 2700ല്‍ 1 ശതമാനം മാത്രമാണ് സാദ്ധ്യത കല്പിക്കപ്പെടുന്നത്.
നാളെ കഴിഞ്ഞാല്‍ മറ്റ് അഞ്ച് ഛിന്നഗ്രഹങ്ങള്‍ കൂടി ഈ മാസം തന്നെ ഭൂമിയ്ക്കരികിലൂടെ കടന്നുപോകും. സെപ്റ്റംബര്‍ 8, സെപ്റ്റംബര്‍ 17 എന്നീ തീയതികളില്‍ ഓരോന്ന് വീതവും സെപ്റ്റംബര്‍ 20ന് രണ്ടെണ്ണവും കടന്നു പോകും. സെപ്റ്റംബര്‍ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഒരു ഛിന്നഗ്രഹവും ഭൂമിയുടെ ഭ്രമണപഥത്തിന് അടുത്തുകൂടി സഞ്ചരിച്ചിക്കും. എന്നാല്‍ ഇവയൊന്നും ഭൂമിയ്ക്ക് യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ല.
അതേ സമയം, നാളെ കടന്നു പോകുന്നതിനേക്കാള്‍ ഭീകരനായ ഒരു ഛിന്നഗ്രഹം നവംബര്‍ 29ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകും. 153201 ( 2000 ഡബ്ല്യൂ.ഒ. 107 ) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രത്തിന് 8 ഫുട്ബോള്‍ പിച്ചുകളുടെയത്ര നീളമുണ്ട്.! അതായത് 820 മീറ്റര്‍ വ്യാസമാണ് അതിന്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ അല്പം ഉയരം കുറവാണെന്ന് മാത്രം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.