എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പഴമാണ് പേരക്ക. പേരമര നമുക്ക് വീട്ടില്‍ തന്നെ വളർത്താവുന്നതാണ്. ഈ പേര മരം ഒരുപാട് ഉയരത്തില്‍ പോകാതെ ചുവട്ടില്‍ നിന്നും പേരക്ക കായ്ക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
അതിനായി നല്ല ഇനത്തില്‍ പെട്ട പേര തൈകള്‍ നടാനായി ശ്രദ്ധിക്കുക. 6 മാസം കൊണ്ട് തന്നെ കായ് ലഭിക്കുന്ന പേര തൈകള്‍ വാങ്ങി നടാനായി എപ്പോഴും ശ്രദ്ധിക്കുക. ഇനി നടുന്ന രീതിയില്‍ മാറ്റം വന്നാലും 6 മാസം കൊണ്ട് നമുക്ക് കായ് ലഭിക്കണമെന്നില്ല. പേര തൈ നടാനായി എടുക്കുന്ന കുഴികള്‍ 3 അടി നീളവും 3 അടി വീതിയും ഉണ്ടായിരിക്കണം. ശേഷം ചകിരി കമ്ബോസ്റ്റും മണ്ണും ഒരേ അളവില്‍ മിക്സാക്കി എടുക്കുക. ഇനി ഈ മിക്സിനെ കുഴിയിലേക്ക് ഇട്ട് നിരത്തുക.
എന്നിട്ട് അതിലേക്ക് അര കിലോ ചാണകപ്പൊടിയും, 200 ഗ്രാം ഡോളോമൈറ്റും, 200 ഗ്രാം വേപ്പിൻ പിണ്ണാക്കും, 200 ഗ്രാം എല്ലുപൊടിയും, ചേർത്ത് നല്ലപോലെ മണ്ണുമായി മിക്സാക്കുക. കുഴിയുടെ നടുവിലായി ഒരു കുഴിപോലെ ആക്കിയ ശേഷം പേര തൈ അതിന്റെ കറുത്ത ഷീറ്റ് ഇളക്കിയ ശേഷം കുഴിയിലേക്ക് വെച്ച് മണ്ണിടുക.
ഇനി ഹുമസിഡ് എന്ന ജൈവ വളം ഒരു ലിറ്റർ വെള്ളത്തില്‍ 3 ml കലക്കുക. എന്നിട്ട് പേര ചെടിയുടെ ചുവട്ടിലായി 200 ml ജൈവ വളം ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചെടികളില്‍ കാണുന്ന കീടബാധയും, എല്ലാം മാറാൻ ഇത് വളരെ നല്ലതാണ്. പേര തൈ ഇതുപോലെയാണ് നടുന്നത് എങ്കില്‍ പേരയുടെ ചുവട്ടില്‍ നിന്ന് തന്നെ കായ് ലഭിക്കുന്നതാണ്. അതും നല്ല ഇനത്തില്‍പെട്ട പേര തൈകള്‍ നടാനും ശ്രദ്ധിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.