ന്യൂഡൽഹി: മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ ട്വീറ്റുകളും കോടതി വിധികളും സമഗ്ര പഠനത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ).
ഭൂഷൺ തന്റെ തൊഴിൽ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അഭിഭാഷകനായി തുടരാൻ നിയമപരമായി അർഹതയുണ്ടോ എന്നും നിർണ്ണയിക്കാൻ ഇത് സഹായിക്കുമെന്ന് ബാർ കൗൺസിൽ അറിയിച്ചു.
നിയമപരമായ വസ്തുതകള്‍ പരിശോധിച്ച് വിഷയത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ പ്രശാന്ത് ഭൂഷണ് എന്ട്രോള് ചെയ്ത ഡല്‍ഹി ബാര്‍ കൗണ്‍സിലിനോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചതായും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. പ്രശാന്ത് ഭൂഷണെതിരെ ചുമത്തിയ കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം കുറ്റക്കരനാണെന്ന് വിധിച്ച സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ അടയ്ക്കാന്‍ വിധിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.