അഗസ്ത്യന്മുഴിയുടെ ചരിത്ര ശേഷിപ്പുകളിലൊന്നായ ബ്രിട്ടീഷ് പാലവും അനുബന്ധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് മുക്കം നഗരസഭ പൈതൃക പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നു. ഇതിെന്റ രൂപരേഖ തയാറായി.
മലബാര്‍ കലാപത്തിനു ശേഷം ഉള്‍നാടന്‍ ഗതാഗതത്തിെന്റ അനിവാര്യത മനസ്സിലാക്കിയാണ് ബ്രിട്ടീഷുകാര്‍ 1926ല്‍ ഇവിടെ പാലം നിര്‍മിച്ചത്. ഇതോടെ മുക്കം പട്ടണത്തിലേക്ക് ഗതാഗതം സുഗമമായി. ആദ്യകാലങ്ങളില്‍ ബ്രിട്ടഷ് പട്ടാളക്കാരെയും ഉദ്യോഗസ്ഥരെയും മലബാറിെന്റ മലയോര മേഖലകളിലെത്തിക്കാനാണ് പാലം മുഖ്യമായി ഉപയോഗിച്ചിരുന്നത്. മുക്കത്തും പരിസരത്തും ബ്രിട്ടീഷുകാരുടെ സങ്കേതങ്ങളും ഓഫീസുകളുമൊക്കെ ഇതിന് വേണ്ടി സംവിധാനിച്ചിരുന്നു.
കാലക്രമത്തില്‍ ഈ പാലം ബ്രിട്ടിഷുകാരുടെ എസ്റ്റേറ്റുകളില്‍ നിന്നുള്ള ചരക്ക് നീക്കത്തിനും കാളവണ്ടി ഗതാഗതത്തിനും തുറന്ന് കൊടുത്തതോടെ മലയോര മേഖലയുടെ വ്യാപാര സിരാകേന്ദ്രമായി മുക്കം മാറി. മുക്കത്തേക്കുള്ള ആദ്യ ബസ് സര്‍വീസായ സി.ഡബ്ല്യു.എം.എസിെന്റ സര്‍വീസ് നടത്തിയതും ഈ പാലത്തിലൂടെയാണ്.
1968 ല്‍ പുതിയ പാലം നിര്‍മ്മാണം നടത്തിയെങ്കിലും യാതൊരു തകരാറും സംഭവിച്ചില്ലെന്നതാണ് മറ്റൊരു സവിശേഷത. പുതിയ പാലം നാടിന് സമര്‍പ്പിച്ചതോടെ പഴയ പാലം ഉപയോഗമില്ലാതെയായി. കാട് പടര്‍ന്ന് പാലവും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രമായി. ഇതുസംബന്ധിച്ച പരാതികളും ഉയര്‍ന്ന് വന്നു. ഈ പ്രദേശം പൈതൃക പാര്‍ക്കാക്കി സംരക്ഷിക്കണമെന്ന ആരോഗ്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയര്മാന് കൂടിയായ പി. പ്രശോഭ് കുമാറിെന്റ നിരന്തര ആവശ്യത്തിന് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെയാണ് പൈതൃക പാര്‍ക്കിെന്റ പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടിയായത്.
കൈവരികള്‍ കാസ്റ്റ് അയേണില്‍ നിര്‍മിച്ച് പാലം സംരക്ഷിക്കുക, നൂറ് മീറ്ററോളം അപ്രോച്ച് റോഡ് കരിങ്കല്‍ പാളികള്‍ വിരിച്ച് മനോഹരമാക്കുക, കാസ്റ്റ് അയേണ്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുക, പ്രവേശന ഭാഗത്ത് ഗേറ്റ് വേ ഓഫ് മുക്കം എന്ന കവാടം സ്ഥാപിക്കുക എന്നിവയൊക്കെയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് മീറ്റര്‍ അകലത്തില്‍ സ്ഥാപിക്കുന്ന നൂറ് വിളക്കുകാലുകളില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ മുക്കത്തിെന്റ ചരിത്ര സംഭവങ്ങള്‍ ലഘു വിവരണങ്ങളായും ചിത്രങ്ങളായും രേഖപ്പെടുത്തും. പ്രഭാത നടത്തത്തിനും സായാഹ്ന സമയം ചെലവഴിക്കാനും പറ്റിയ ഇടമായി ഈ സ്ഥലം മാറും.
പത്ത് ലക്ഷം രൂപയാണ് നഗരസഭ പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. നിരവധി വ്യക്തികളും സ്ഥാപനങ്ങളും പാര്‍ക്കിെന്റ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറായി കഴിഞ്ഞു. പത്തിന് രാവിലെ പാലവും പരിസരവും വൃത്തിയാക്കി പൈതൃക സംരക്ഷണ പ്രഖ്യാപനം നടക്കും. പാര്‍ക്കിെന്റ നിര്‍മാണ പ്രര്‍ത്തന ഘടകങ്ങള്‍ ഏറ്റെടുക്കാന്‍ തയാറുള്ളവരില്‍ നിന്ന് സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങും. ഓണ്‍ലൈന്‍ സാംസ്ക്കാരിക സംഗമവും ഇതിെന്റ ഭാഗമായി നടക്കും. നിര്‍ദിഷ്ട പാര്‍ക്ക് നഗരസഭാ ചെയര്മാന് വി. കുഞ്ഞ െന്റ നേതൃത്വത്തിലെ സംഘം സന്ദര്‍ശിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് പി. പ്രശോഭ് കുമാര്‍, നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.