ശീഘ്രസ്ഖലനം പലപ്പോഴും സെക്സിൻ്റെ രസത്തെ ഇല്ലാതാക്കുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ ശീഘ്രസ്ഖലനം പോലെതന്നെ ലൈംഗിക ബന്ധത്തിലെ സംതൃപ്തിയെ കെടുത്തുന്ന ഒന്നാണ് പങ്കാളികളില്‍ ഉണ്ടാകുന്ന വൈകിയുള്ള സ്ഖലനം.
ആവശ്യത്തിന് ഉത്തേജനവും ലൈംഗിക ചോദനയുമെല്ലാം ലഭിച്ചിട്ടും ഒരാളില്‍ സ്ഖലനം സമയത്തിന് നടക്കാത്തത് ലൈംഗിക പങ്കാളിയില്‍ നിരാശയുണ്ടാക്കും. ലൈംഗിക ബന്ധത്തില്‍ രതിമൂര്‍ച്ഛ പ്രധാനമാണെന്നതിനാല്‍ ഇതിന് വരുന്ന കാലതാമസം പങ്കാളികള്‍ക്കിടയിലെ അടുപ്പവും കുറയ്ക്കാനിടയുണ്ട്. പ്രത്യുത്പാദന ശേഷിയെയും വൈകി വരുന്ന സ്ഖലനം ബാധിക്കാം.
ഇനി പറയുന്നവയാണ് വൈകിയുള്ള സ്ഖലനത്തിന് പിന്നിലുള്ള കാരണങ്ങൾ . ഉത്കണ്ഠ, വിഷാദരോഗം, സമ്മര്‍ദം, ലൈംഗിക ബന്ധത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമോ എന്ന ആശങ്ക, പങ്കാളിയുമായിട്ട് മാനസിക അടുപ്പമില്ലായ്മ, റിലേഷന്‍ഷിപ്പ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം വൈകിയുള്ള സ്ഖലനത്തിന് കാരണമാകാം. പ്രമേഹം, മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, നട്ടെല്ലിനുണ്ടായ പരുക്ക്, ഹോര്‍മോണല്‍ അസന്തുലനം, പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം സ്ഖലനത്തെയും രതിമൂര്‍ച്ഛയെയും ബാധിക്കാം.
ആന്റി ഡിപ്രസന്റുകള്‍, ആന്റി സൈകോട്ടിക്സ്, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ എന്നിവയെല്ലാം സ്ഖലനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അമിതമായ മദ്യപാനം, ലഹരിമരുന്ന് ഉപയോഗം എന്നിവ സ്ഖലനത്തെ മാത്രമല്ല ലൈംഗിക ശേഷിയെ മൊത്തത്തിലും ബാധിക്കാം.
ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ ഡോക്ടര്‍മാരെ സമീപിച്ച് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. പ്രത്യുത്പാദന ശേഷിയെയും സംതൃപ്തകരമായ ലൈംഗിക ബന്ധത്തെയുമെല്ലാം ഇത് ബാധിക്കുമെന്നതിനാല്‍ ചികിത്സ വൈകിപ്പിക്കുന്നത് പ്രതികൂല ഫലമുളവാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.