ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1053 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണസംഖ്യ 88,935 ആയി. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.60 ശതമാനമാണ്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനകം 75,083 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 55, 62,664 ആയി. നിലവിൽ 9,75,861 പേർ ചികിത്സയിലാണ്. 44,97,868 പേര് രോഗമുക്തി നേടി.
ചികിത്സാ നിരക്കിൽ ഇന്ത്യ യുഎസിനേക്കാൾ മുന്നിലാണ്. രാജ്യത്ത് കോവിഡ് ചികിത്സാ നിരക്ക് 80.86% ആണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.