ഹൈദരാബാദ്∙ ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം തീർത്ത കെജിഎഫ് 2ലെ നായകൻ റോക്കി ഭായിയെ അനുകരിച്ച് ഒറ്റ പായ്ക്കറ്റ് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരൻ ആശുപത്രിയിൽ. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയെ അനുകരിച്ച് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . മൂന്നു തവണയാണ് പതിനഞ്ചുകാരൻ കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടർന്ന് റോക്കി ഭായിയുടെ ‘പ്രകടന’ത്തിൽ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടർമാർ, പിന്നീട് പ്രത്യേക കൗൺസിലിങ്ങും നൽകിയാണ് ആശുപത്രിയിൽനിന്ന് തിരിച്ചയച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.