കോഴിക്കോട്: കൂടരഞ്ഞിയിൽ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ വളർത്തു കോഴികൾ ചത്തു. മേലേ ലക്ഷം വീട് കൊമ്മ റോഡില്‍ മുഹമ്മദിന്‍റെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്.
കഴിഞ്ഞ രാത്രി, കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ 19 കോഴികൾ ചത്ത നിലയിൽ കണ്ടെത്തി. എന്നാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല.
പിന്നീട്, പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചപ്പോൾ, അത് ഒരു കാട്ടുപൂച്ച (wild cat) യാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. വനംവകുപ്പും പരിശോധിച്ച് അത് ഒരു കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു.
50 ഓളം കോഴികളെ വളർത്തിയിരുന്ന കൂട്ടിന്റെ വല തകർത്താണ് കാട്ടുപൂച്ച അകത്തുകടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കൂട്ടിലെ കോഴികളെ കൊന്നതായും കൂട്ട് തകർന്നതായും വീട്ടുകാർ കണ്ടെത്തിയത്. ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.