കോഴിക്കോട് : തീവണ്ടിയിൽ കോഴിക്കോട് നിന്ന് പോത്തൻകോട് നിന്ന് കാണാതായ 19 കാരിയെ കണ്ടെത്തി. കാസർകോട് നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോൾ ട്രെയിനിലെ യാത്രക്കാരനായിരുന്ന കെഎസ്ആർടിസി ജീവനക്കാരനാണ് സംശയം തോന്നിയതിനെ തുടർന്ന് റെയിൽവേ പോലീസിൽ വിവരമറിയിച്ചത്.
പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് തിരുവനന്തപുരത്ത് നിന്നുള്ള കാണാതായ പെൺകുട്ടിയാണെന്ന് റെയിൽവേ പോലീസ് സ്ഥിരീകരിച്ചു. മംഗലാപുരത്തെ വസ്ത്രക്കടയിൽ ജോലി കഴിഞ്ഞ് പെൺകുട്ടി കോഴിക്കോട്ടേക്ക് പോയത്. പോത്തൻകോട്ട് നിന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയെ ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുമെന്ന് പോത്തൻകോട് സിഐ മിഥുൻ അറിയിച്ചു. എംജി കോളജിലെ ഒന്നാം വർഷ ഫിസിക്സ് ബിരുദ വിദ്യാർഥിനിയെ കഴിഞ്ഞ 30നാണ് കാണാതായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









