കാസര്‍കോട്: ചികിത്സക്കെത്തിയ രോഗിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ്‌ചെയ്ത ഡോക്ടറെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അനസ്തേഷ്യാവിഭാഗം സീനിയര്‍ കണ്‍സള്‍ട്ടറ്റന്റ് ഡോ. വെങ്കിടഗിരിയെ (59) ആണ് ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്.
2000 രൂപയാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കാസര്‍കോട് സ്വദേശിയായ രോഗിയുടെ ഹെര്‍ണിയചികിത്സയ്ക്കായി ജൂലായില്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ച ഡോക്ടര്‍ അനസ്‌തെറ്റിസ്റ്റ് വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങാനും ആവശ്യപ്പെട്ടു. വേദന അസഹ്യമായതിനെതുടര്‍ന്ന് വീണ്ടും മൂന്നുതവണ വെങ്കിടഗിരിയെ കണ്ടു. അപ്പോഴാണ് ശസ്ത്രക്രിയ നേരത്തേചെയ്യാന്‍ 2,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രോഗി വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ഡോക്ടര്‍ റിമാന്‍ഡിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.