2020 ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോൾട്ട്. 2019 ഓഗസ്റ്റ് മാസത്തില്‍ 5,704 യൂണിറ്റുകള്‍ മാത്രമാണ് ബ്രാന്‍ഡ് വിറ്റഴിച്ചതെങ്കില്‍ 2020 ഓഗസ്റ്റില്‍ അത് 8,060 യൂണിറ്റാക്കി ഉയര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. ഇതോടെ 41 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.
മൊത്ത വിൽപ്പനയിൽ 19 ശതമാനം വളർച്ചയാണ് പാസഞ്ചർ വാഹന വിപണിയിൽ ഉണ്ടായിട്ടുള്ളത്. ക്വിഡ് പണ്ടേ ഇന്ത്യയിൽ വിൽക്കുന്ന ഒന്നാം നമ്പർ റെനോൾട്ട് കാറാണ്. എന്നാൽ 2020 ഓഗസ്റ്റിൽ ട്രൈബർ വിൽപ്പന ക്വിഡ് വിൽപ്പനയെ മറികടന്നു. 2020 ഓഗസ്റ്റിൽ റെനോൾട്ട് ട്രൈബർ വിൽപ്പനയുടെ ആദ്യ വർഷം പൂർത്തിയാക്കി. കഴിഞ്ഞ മാസം 3,906 യൂണിറ്റ് ട്രൈബർ വിൽക്കാൻ ബ്രാൻഡിന് കഴിഞ്ഞു. 2019 ഓഗസ്റ്റിൽ ഇത് 2,490 യൂണിറ്റായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.