ദോഹ: 2022ലെ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ തുമാമ സ്റ്റേഡിയം 20 ദശലക്ഷം അപകടരഹിത തൊഴില്‍ മണിക്കൂറുകള്‍ പിന്നിട്ടു. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന സ്റ്റേഡിയം ഇതോടെ ആരോഗ്യ സുരക്ഷാരംഗത്ത് പുതിയ നാഴികക്കല്ല് മറികടന്നു.
ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അല്‍ ജാബിര്‍ എന്‍ജിനീയറിങ് എല്‍.എല്‍.സിയും ടെക്ഫെന് കണ്‍സ്ട്രക്ഷനും അടങ്ങുന്ന സംയുക്ത സംരംഭത്തിനാണ് സ്റ്റേഡിയം നിര്‍മാണത്തിെന്റ കരാര്‍ നല്‍കിയിരിക്കുന്നത്. 20 ദശലക്ഷം അപകടരഹിത മണിക്കൂറെന്ന നാഴികക്കല്ല് പിന്നിടാനായതില്‍ ഏറെ അഭിമാനിക്കുന്നതായി സുപ്രീം കമ്മിറ്റി പ്രോജക്ട് ഡയറക്ടര്‍ എന്‍ജിനീയര്‍ സഈദ് അല്‍ അന്‍സാരി പറഞ്ഞു. സ്റ്റേഡിയമുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമാണ് പരമപ്രധാനമെന്നും അതിനാണ് ഏറ്റവും പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ മാസത്തില്‍ അല്‍ റയ്യാന്‍ സ്റ്റേഡിയവും ആരോഗ്യ സുരക്ഷാരംഗത്ത് ഇതേ നാഴികക്കല്ല് പിന്നിട്ടിരുന്നു. അല്‍ തുമാമ മേഖലയില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിനടുത്താണ് തുമാമ സ്റ്റേഡിയം നിര്‍മിക്കുന്നത്. ലോകകപ്പ് ചാമ്ബ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ക്കായിരിക്കും തുമാമ സ്റ്റേഡിയം വേദിയാവുക. 40,000 പേര്‍ക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നത്. അറബ് രാജ്യങ്ങളിലെ പുരുഷന്മാര് നൂറ്റാണ്ടുകളായി ധരിക്കുന്ന ഗഹ്ഫിയ്യ എന്ന പ്രത്യേക തരം തലപ്പാവിെന്റ മാതൃകയില്‍ ഖത്തരിയായ ഇബ്രാഹിം എം. ജെയ്ദയാണ് സ്റ്റേഡിയത്തിന് രൂപരേഖ തയാറാക്കിയിരിക്കുന്നത്. 2021ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന സ്റ്റേഡിയത്തിെന്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.