കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം ആഭ്യന്തര റബ്ബർ വില രാജ്യാന്തര വിലയെ മറികടന്നു. ബാങ്കോക്കിൽ ആർഎസ്എസ് 4ന് 185. 204, പ്രാദേശിക വില തായ്ലൻഡിലും മറ്റ് രാജ്യങ്ങളിലും വിളവെടുപ്പ് ശക്തമായതും കൂടുതൽ സാധനങ്ങൾ വിപണിയിൽ എത്തിയതുമാണ് അന്താരാഷ്ട്ര വിലയിടിവിന് കാരണം.
ഒരുവർഷമായി തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മരങ്ങളുടെ രോഗബാധയുംമറ്റും കാരണം ഉത്പാദനം വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതോടെ ക്ഷാമം വന്നതാണ് അന്താരാഷ്ട്രവില കൂടാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ആർ.എസ്.എസ്. നാലിന് 220 രൂപ വരെ വ്യാപാരം നടക്കുമ്പോഴും ഇന്ത്യൻ വിപണിയിൽ വില 170-175 എന്ന നിലയിൽ നിൽക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.