കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിൻ്റെ 2024-2025 വാർഷിക ബജറ്റ് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അവതരിപ്പിച്ചു. 22,8063,695 രൂപ വരവും 22,31,81140 രൂപ ചെലവും 48,84,555 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഫസൽ കൊടിയത്തൂർ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. ഉൽപ്പാദനം, സേവനം, പശ്ചാത്തല മേഖലകൾക്ക് മികച്ച പരിഗണന നൽകുന്നതാണ് ഈ വർഷത്തെ ബജറ്റ്.
വെസ്റ്റ് കൊടിയത്തൂർ ഇടവഴി കടവ് റോഡ് വികസന സമിതിക്ക് പിന്തുണ നൽകുന്ന നിർമാണം, തോട്ടുമുക്കം സെൻ്റർ നിർമാണം, പഞ്ചായത്തിൽ രണ്ട് നീന്തൽക്കുളങ്ങൾ, മൂന്ന് പുതിയ കളിസ്ഥലങ്ങൾ, രണ്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രശ്നപരിഹാര സെൽ, നാരി സംഗമം തുടങ്ങിയവയ്ക്ക് 15 ലക്ഷം.
അങ്കണവാടി പോഷകാഹാര വിതരണത്തിന് 41 ലക്ഷം രൂപയും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങള്‍ക്ക് 13 ലക്ഷം രൂപയും ഭിന്നശേഷി സ്കോളർഷിപ്പിന് 18 ലക്ഷം രൂപയും അങ്കണവാടികളുടെ നവീകരണത്തിന് 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കല്ലൻതോട് നവീകരണത്തിന് പത്ത് ലക്ഷവും അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ ഒരു സ്പോർട്സ് അക്കാദമിയും ഈ വർഷത്തെ ബജറ്റില്‍ പ്രഖ്യപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










