തിരൂരങ്ങാടി: 44 പേരുടെ മരണത്തിനിടയാക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തിന്റെ 22-ാം വാർഷികം ഇന്ന്. ദുരന്തം അവശേഷിപ്പിച്ച ഭയാനകതയുടെയും സങ്കടത്തിന്റെയും സ്മരണയുടെ ഭാഗം. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തും വിവിധസ്റ്റാൻഡുകളിലെ ഡ്രൈവർമാർക്കും യാത്രക്കാർക്കുമുള്ള ബോധവൽക്കരണം നടത്തി. . 2001 മാർച്ച് 11ന് ഗുരുവായൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്നു പ്രണവം എന്ന സ്വകാര്യ ബസ് പൂക്കിപറമ്പിൽ കാറിലിടിച്ച് മറിഞ്ഞശേഷം കത്തിയമര്‍ന്നത്.
നിരവധിപേർ അനുസ്മരണ പരിപാടിയിലും ബോധവത്കരണ ക്ലാസിലും പങ്കെടുത്തു. തിരൂരങ്ങാടി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ ബോധവത്കരണ ക്ലാസും അനുസ്മരണവും ഉദ്ഘാടനം ചെയ്തു. എം.വി.ഐ സി.കെ. സുൽഫിക്കർ റോഡ് സുരക്ഷ ക്ലാസും റോഡ് സുരക്ഷ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. അനൂപ് മോഹൻ, എ.എം.വി.ഐമാരായ കൂടമംഗലത്ത് സന്തോഷ് കുമാർ, കെ. അശോക് കുമാർ, എസ്.ജി ജെസി മങ്ങാട്ട് ഷൗക്കത്തലി എന്നിവർ സംസാരിച്ചു. അപകടത്തിൽപെടുന്നവർക്ക് രക്ഷാകരങ്ങളുമായി എത്തുന്നവർക്ക് നിയമത്തിന്റെ നൂലാമാലകൾ ഉണ്ടാകില്ലെന്ന് കാണിക്കുന്ന ബോർഡുകളും സ്ഥാപിച്ചു.ദേശീയ സംസ്ഥാനപാതിലെ പ്രധാന അപകട മേഖലകളിലും, സ്കൂൾ കോളജ് പരിസരങ്ങളിലും, ബസ് സ്റ്റാൻഡ് പരിസരങ്ങളിലുമാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









