കോഴിക്കോട്: നിറം ചേർത്ത് ഭക്ഷണം വിറ്റതിനും പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയില്‍ ഭക്ഷണമുണ്ടാക്കിയതിനുമായി ഈ വർഷം ( ജനുവരി – ജൂലായ് ) ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ചുമത്തിയത് 24,68,500 രൂപ പിഴ.
3809 പരിശോധനകളിലായി 580 സ്ഥാപനങ്ങളുടെ പേരില്‍ നടപടിയെടുത്തു. നിറം ചേർത്തതിനാണ് ഏറ്റവും കൂടുതല്‍ പിഴയിട്ടിട്ടുള്ളത്. ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുവയ്ക്കാതിരിക്കുക, ഈച്ചശല്യം ഒഴിവാക്കാതിരിക്കുക, വെള്ളം ഒഴിഞ്ഞുപോകാൻ കൃത്യമായ സംവിധാനം ഇല്ലാതിരിക്കുക, ഫ്രീസർ വൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നീ കാരണങ്ങള്‍ക്കാണ് പിഴയീടാക്കിയിട്ടുള്ളത്. ബിരിയാണി, കുഴിമന്തി, ചിക്കൻ ഫ്രൈ, ചില്ലിചിക്കൻ, ബീഫ് ഫ്രൈ എന്നിവയിലൊക്കെ നിറം ചേർത്ത് വില്‍പ്പന നടത്തുന്നുണ്ട്. ടാർട്രസിൻ പോലുള്ള നിറങ്ങളാണ് ഭക്ഷണത്തില്‍ ചേർക്കുന്നത്. കരള്‍, വൃക്ക എന്നിവയെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഈ നിറം. ബേക്കറി ഉത്പന്നങ്ങളില്‍ അനുവദനീയമായ അളവില്‍ നിറം ചേർക്കാം പക്ഷേ അത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്.
ഈ വർഷം ജനുവരി മുതല്‍ ജൂലായ് വരെ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധന
( പരിശോധന, നടപടി, സാംപിള്‍ , പിഴ)
ജനുവരി – 483, 149, 583, 6,25,500
ഫെബ്രുവരി – 498, 105, 561, 4,15,000
മാർച്ച് – 828, 40, 534, 1,77,000
ഏപ്രില്‍ – 483, 37, 491, 1,57,500
മേയ് – 536, 106, 496, 4,84,500
ജൂണ്‍ – 436, 77 , 468, 3,49,000
ജൂലായ് – 545, 66, 428, 2,60,000
ആകെ – 3809, 580, 3601, 24,68,500
ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിച്ചതിനാണ് പിഴയീടാക്കിയിട്ടുള്ളത്. മറ്റു നടപടികളുമായി മുന്നോട്ടുപോവും
എ. സക്കീർഹുസൈൻ
ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മിഷണർ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.