ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 104 പേര് ഉള്‍പ്പെടെ കോവിഡ്-19 സ്ഥിരീകരിച്ചത് 257 പേര്‍ക്ക്. 274 പേര് സുഖം പ്രാപിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
6,013 പേരില്‍ നടത്തിയ പരിശോധനയിലാണ് 257 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. 2,842 പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവ്. 40 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.
9,50,031 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 1,31,689 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,28,617 പേര് രോഗമുക്തരായി. ആകെ മരണം 230 ആയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.