തിരുവനന്തപുരം ; സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുണ്ടെന്ന് കുടുംബശ്രീ സർവേ കണ്ടെത്തി. 20 ലക്ഷം പേർക്ക് സർക്കാർ തൊഴിൽ നൽകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. 5000 പേർക്ക് സർക്കാർ കെ ഡിസ്ക് വഴി ജോലി നൽകി.വീടിന് അടുത്ത് ജോലിയ്ക്ക് അവസരം ഒരുക്കും.ഒരു ലക്ഷം സംരംഭകരെയും കണ്ടെത്തും. ആയിരം പേരിൽ അഞ്ചു പേർക്കെന്ന നിലയിൽ തദ്ദേശസ്ഥാപനങ്ങൾ ജോലി നൽകും സംസ്ഥാനത്തെ 64,006 കുടുംബങ്ങൾ ഏറ്റവും ദരിദ്രരാണെന്നും മന്ത്രി പറഞ്ഞു.5 ലക്ഷം വീടു കൂടി നിർമ്മിച്ചാൽ സംസ്ഥാനത്ത് എല്ലാവർക്കും വീടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









