ലാഗോസ് ∙ നൈജീരിയൻ തുറമുഖ നഗരമായ ലാഗോസിൽ കപ്പലിൽ നിന്ന് 31.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി.ഇന്ത്യക്കാരായ 22 കപ്പൽ ജീവനക്കാർ അറസ്റ്റിൽ .നൈജീരിയയിലെ നാഷനൽ ഡ്രഗ് ലാ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയാണ് (എൻഡിഎൽഎ) ലഹരി പിടികൂടിയത്. എംവി അരുണ ഹുല്യ എന്ന ചരക്കുകപ്പലിൽനിന്നുമാണ് വലിയ അളവിൽ ലഹരി പിടികൂടിയത്. യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന കേന്ദ്രമായിട്ടാണ് നൈജീരിയയെ കണക്കാക്കുന്നത്.
ലഹരി കടത്തലിനു പുറമേ രാസലഹരി ഉൽപ്പാദന കേന്ദ്രങ്ങളും നൈജീരിയയിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ലാഗോസിൽ ബ്രസീലിൽ നിന്നെത്തിയ കപ്പലിൽനിന്നും 20 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയിരുന്നു. അതെ സമയം യുഎസ്, ബ്രിട്ടിഷ് ലഹരി വിരുദ്ധ ഏജൻസികളും അന്വേഷണത്തിൽ നൈജീരിയയെ സഹായിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










