റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് 323 പേര്‍ക്ക് ബാധിച്ചു. 593 പേര് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു. അതേസമയം 25 കോവിഡ് മരണവും. 64 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലുള്ളത്. ഒക്ടോബര്‍ പതിനൊന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 7,014,780 സ്രവ സാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 38,239 സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
റിയാദ് 27, ഹഫൂഫ് 21, മക്ക 8 തുടങ്ങി സൗദിയിലെ 60 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 8,894 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 826 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 339,267 ഉം മരണ നിരക്ക് 5043 ഉം 325,330 ആയി.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു ഇതുവരെ , 1,078,404, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 28,157,404 ആയി. ചികിത്സയിലുള്ളവര്‍ 8,287,286. പേര് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ബ്രസീലും ഇന്ത്യയുമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.