ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയിലെ സീതകുണ്ഡയിലെ കദംറസൂലിലെ കെമിക്കൽ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 49 പേർ മരിച്ചു. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. രാസവസ്തുക്കൾ സമീപപ്രദേശങ്ങളിലേക്കു പടരുന്നതു തടയാൻ സൈന്യം ഇറങ്ങി. തീയണയ്ക്കൽ ശ്രമത്തിനിടെ ഇടയ്ക്കിടെ വീണ്ടും സ്ഫോടനമുണ്ടാകുന്നതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. 23 മണിക്കൂർ കഴിഞ്ഞിട്ടും തീ അണക്കാനായില്ല. സ് ഫോടനം നടന്നത് പോലീസ് സ് റ്റേഷനു നേരെയാണ്. രാസവസ്തുക്കളുടെ രൂക്ഷഗന്ധം പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കി. ഒഴിപ്പിക്കൽ നടപടികളും ആരംഭിച്ചിട്ടുണ്ട്.ഹൈഡ്രജൻ പെറോക്സൈഡ് ഉൾപ്പെടെ വിവിധ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡിപ്പോയായിരുന്നു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









