യുക്രെയ്‌നിൽ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. നേരത്തെ, വിമതരുമായി റഷ്യൻ ആക്രമണത്തെ നേരിടുന്നതിനിടെ 50 ഓളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ സൈനിക കമാൻഡ് പറഞ്ഞു. യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ സേന ആക്രമണം നടത്തിയെന്നു സ്ഥിരീകരിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത റഷ്യക്കാർ യുദ്ധത്തിനെതിരെ തെരുവിലിറങ്ങണമെന്ന് അപേക്ഷിച്ചു. ‘ന്യായത്തിന്റെ ശബ്ദം ദയവായി കേൾക്കൂ. ഞങ്ങൾക്ക് യുദ്ധം വേണ്ട. യുക്രെയ്‌നു നേർക്ക് യുദ്ധം വന്നാൽ പ്രത്യാക്രമിക്കാനല്ല, പ്രതിരോധിക്കാൻ മാത്രമാണു ഞങ്ങൾ ശ്രമിക്കുക. യുദ്ധത്തിന്റെ ബാക്കിപത്രം അഗാധമായ വേദനയും ആയിരക്കണക്കിനു ജനങ്ങളുടെ മരണവുമാണ്. ആയിരക്കണക്കിനു പേർ മരിച്ചുവീഴുന്ന ഒരു ഉദ്യമത്തിന്റെ ആവശ്യമുണ്ടോ?’- സെലെൻസ്കി ചോദിച്ചു.
അതേസമയം, ആയുധധാരികളായ എല്ലാ സൈനികർക്കും സെലെൻസ്കി ആയുധങ്ങൾ നൽകുന്നുണ്ടെന്നും അതിനിടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് യുക്രെയ്നിലെ ജനങ്ങൾ ബങ്കറുകളിലേക്ക് നീങ്ങുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രേനിയൻ തലസ്ഥാനമായ കീവിൽ നിന്ന് ആളുകൾ പലായനം ചെയ്യുന്നത് തുടരുന്നു. ഉക്രൈൻ തലസ്ഥാനമായ കീവിൽ സ്‌ഫോടനം നടന്നിരുന്നു. ലുഹാൻസ്കിൽ അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി ഉക്രേനിയൻ സൈന്യം അറിയിച്ചു. ‘വിപുലീകരണത്തിൽ ഉക്രെയ്നിന്റെ പങ്കാളിത്തം നാറ്റോ അംഗീകരിക്കില്ല. ഉക്രൈനിൽ സൈനിക നടപടി അനിവാര്യമാണ്. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമാകുമെന്നും പുടിൻ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.