ജയ്പൂർ: മകൾ പിതാവിനെതിരെ ലൈംഗിക പീഡന പരാതി നൽകി. പത്ത് വർഷമായി അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടു. രാജസ്ഥാനിലെ കോട്ട സ്വദേശിയായ 23 കാരിയാണ് ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായ പിതാവിനെതിരെ പരാതി നൽകിയിരിക്കുന്നത്.
ഭേംഗഞ്ജ്മാണ്ഡി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്കിയത്. വീട്ടിൽ സ്ഥിരമായി ഉപദ്രവിക്കപ്പെടുകയും പോസ്റ്റിംഗ് ലഭിച്ച സ്ഥലത്ത് നിന്ന് പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അനുജത്തിയെയും ലൈംഗികമായി പീഡിപ്പിക്കാൻ പിതാവ് പലതവണ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഗാർഹിക പീഡനത്തിന് ഇരയായ അമ്മയ്ക്ക് ഇതൊന്നും പുറത്തു പറയാനുള്ള ധൈര്യമില്ലെന്നും യുവതി പറയുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പിതാവിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. യുവതി വൈദ്യപരിശോധനയ്ക്ക് ശേഷം സെപ്റ്റംബർ 28 ന് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.