മന്ത്രി കെ.ടി ജലീലിനെ ചൊല്ലിയുള്ള വിവാദത്തിന് പഴി ഏറെ കേട്ട സിപിഎം നേതൃത്വം ഒടുവില്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഒടുവിൽ സിപിഎം സ്റ്റേറ്റ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതിന്റെ ഭാഗമായി മന്ത്രി ജലീലിനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു.
ഇതാദ്യമായാണ് പാർട്ടി ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും മേലെ ഒരു വിശദീകരണം തേടുന്നത്. നിലവിലെ സാഹചര്യത്തിൽ ഇടതുമുന്നണി സര്‍ക്കാരിന് അധികം നാണക്കേടുണ്ടാക്കാതെ രാജിവയ്ക്കാൻ മന്ത്രി സമ്മർദ്ദത്തിലാക്കിയേക്കാം. അടുത്ത സുഹൃത്തുക്കളോട് പോലും വലിയ മനസു കാണിക്കാത്ത മന്ത്രി വെള്ളിയാഴ്ച സ്വയം ന്യായീകരണത്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്കു മുന്നില്‍ എത്തിയത്. ഇതാദ്യമായാണ് എന്‍ഐഎയും ചോദ്യം ചെയ്തശേഷം പാർട്ടി മന്ത്രിയോട് വിശദീകരണം ചോദിക്കുന്നത്. വിഷയത്തിൽ സി.പി.ഐയിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായി. കാനം രാജേന്ദ്രൻ സ്വീകരിച്ച ശക്തമായ നിലപാട് സി.പി.ഐയെ തണുപ്പിക്കുക എന്നതുമാണ് മന്ത്രി ജലീലില്‍നിന്നും വിശദീകരണം തേടിയതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാരിനെ കൂടുതൽ പ്രതിസന്ധികളിൽ നിന്ന് സ്വയം മോചിതരാകാൻ സാഹചര്യം ഒരുക്കികൊടുക്കുക എന്നനിലപാടിലേക്കു സിപിഎമ്മും മുന്നണിയും മാറി കഴിഞ്ഞു എന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായിരിക്കണം.. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിനു സിബിഐ എത്തിയതോടെ വെട്ടിലായ ഇടതു സര്‍ക്കാരിനു മന്ത്രി ജലീല്‍ വിഷയത്തിലും വിശദീകരണം നല്‍കുക ഏറെ ബുദ്ധിമുട്ടാകും.
മന്ത്രി ജലീലിനെ കസ്റ്റംസ് ഉടന്‍ ചോദ്യചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞ എന്‍ഐഎ വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയും മുന്നിലുണ്ട്.
പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കാത്ത രീതിയിലുള്ള പ്രശ്നപരിഹാരമാണ് കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ തേടുന്നത്. സര്‍ക്കാരിനും പാര്‍ട്ടിക്കും ദോഷം വരുന്ന ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി.
അതുതന്നെയാണ് കോടിയേരിയോടും അദ്ദേഹം ഇന്നലെ പറഞ്ഞത്. നിലപാടു പരസ്യമാക്കുന്നില്ലെങ്കെിലും മന്ത്രിസഭയില്‍നിന്നു ജലീല്‍ സ്വയം മാറിനില്‍ക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് സിപിഎമ്മിലെ വലിയൊരു വിഭാഗവും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.