ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ്. രാവിലെ 10 മണിക്ക് ജലനിരപ്പ് 2388.08 അടിയായി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി മൂലമറ്റത്ത് വൈദ്യുത ഉല്‍പാദനം വർദ്ധിപ്പിച്ചു. ഏഴ് അടി കൂടി വെള്ളം ഉയരുകയാണെങ്കിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2395.98 അടിയിലെത്തുമ്പോൾ ഡാം തുറക്കും. അതേസമയം, കക്കി-ആനത്തോട് അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കലക്ടര്‍ പിബിനൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്റിമീറ്റർ വരെ ഉയരുമെന്നും നദിക്കരയിലുള്ള താമസക്കാരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.