സ്തനാർബുദം സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന ഒന്നാണ്. മുലക്കണ്ണുകളിലെ മാറ്റങ്ങൾ അല്ലെങ്കിൽ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം എന്നിവ സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ കണക്കനുസരിച്ച് സ്തനാർബുദത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ നോക്കാം.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് സ്തനങ്ങൾക്ക് നേരിയ നിറം മാറുന്നത് പോലും ക്യാൻസറിന്റെ ലക്ഷണമാകുമെന്നാണ്. ഒരു സ്തനത്തിന് മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, മുലക്കണ്ണിൽ നിന്ന് അസാധാരണമായ ഏതെങ്കിലും ദ്രാവകം പുറത്തു വരൽ, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. മുലഞെട്ടുകളിലെ മാറ്റവും സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ഉള്ളിലേക്ക് നിപ്പിള്‍ തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം. മുലഞെട്ടിന് ചുറ്റുമുളള നിറമാറ്റം ശ്രദ്ധിക്കണം.
മേൽപ്പറഞ്ഞ ലക്ഷണങ്ങളുള്ള ആളുകളെ രോഗബാധിതരായി കണക്കാക്കരുത്. എന്നിരുന്നാലും, ഈ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും വേണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.