ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബ്-രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ പോര്. ഫോമില്‍ നില്‍ക്കുന്ന കെ എല്‍ രാഹുലും സഞ്ജു സാംസണും മുഖാമുഖം വരുന്നു എന്നതാണ് ഇവിടെ ആരാധകരെ ആവേശത്തിലാക്കുന്നത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയെ തോൽപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ. മധ്യനിര ബാറ്റിംഗ് രാജസ്ഥാനെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും സ്മിത്തും സഞ്ജുവും ഫോമിലാണെന്നത് അവർക്ക് ആശ്വാസം നൽകുന്നു. 32 പന്തിൽ സഞ്ജു 74 റൺസ് നേടിയപ്പോൾ സ്മിത്ത് 47 പന്തിൽ 69 റൺസ് നേടി.
ഡേവിഡ് മില്ലർ, യശസ്വി ജയ്‌സ്വാല്‍, റോബിൻ ഉത്തപ്പ എന്നിവർ ആദ്യ മത്സരത്തിൽ തിളങ്ങുന്നതിൽ പരാജയപ്പെട്ടു. ബൗളിംഗിനെക്കുറിച്ച് പറയുമ്പോൾ സ്പിന്നർമാരായ രാഹുൽ തേവതിയ, ആർച്ചർ, ശ്രേയസ് ഗോപാൽ എന്നിവർ മികവ് പുലർത്തുന്നു. എന്നാൽ രാജസ്ഥാൻ ബൗളിംഗിൽ പൂർണ്ണ ആത്മവിശ്വാസം നേടിയിട്ടില്ല.
രണ്ട് കളിയില്‍ നിന്ന് തോല്‍വിയും ജയവുമായാണ് പഞ്ചാബിന്റെ വരവ്. ഡല്‍ഹിക്കെതിരെ സൂപ്പര്‍ ഓവറില്‍ തോല്‍വി നേരിട്ടപ്പോള്‍, ആര്‍സിബിയെ ക്യാപ്റ്റന്റെ മികവില്‍ പഞ്ചാബ് തോല്‍പ്പിച്ചു. രാഹുലിന്റെ 132 റണ്‍സ് മികവില്‍ 97 റണ്‍സിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ആര്‍സിബിക്കെതിരെ പഞ്ചാബ് ബൗളര്‍മാരില്‍ ആരുടേയും ഇക്കണോമി എട്ടിന് മുകളില്‍ കടന്നില്ല എന്നതും ശ്രദ്ധേയമാണ്.
രാജസ്ഥാനെതിരെ മികച്ച കണക്കുകളാണ് രാഹുലിനുള്ളത്. രാജസ്ഥാനെതിരെ ഏഴ് കളിയില്‍ നിന്ന് 275 റണ്‍സ് രാഹുല്‍ കണ്ടെത്തി. 55 ആണ് ബാറ്റിങ് ശരാശരി. മൂന്ന് അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. ഐപിഎല്‍ ചരിത്രത്തില്‍ രാജസ്ഥാനെതിരെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തവരില്‍ മൂന്നാമതാണ് രാഹുല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.