തൃശൂർ: പുതുവത്സര രാവിൽ തൃശൂര്‍ ജില്ലയിൽ അഞ്ച് ദാരുണമരണങ്ങൾ. ആറാട്ട് പുഴയിൽ വയോദമ്ബതികള് ആത്മഹത്യ ചെയ്ത നിലയിലും, പെരിഞ്ഞനത്തും ചാവക്കാട്ടുമുണ്ടായ വാഹനാപകടങ്ങളില്‍ വയോധികനും രണ്ട് യുവാക്കളുമാണ് പുതുവർഷത്തെ ഞെട്ടിക്കുന്ന വാർത്തകളായത്.
പുലര്‍ച്ചയായിരുന്നു ദേശീയപാതയില്‍ പെരിഞ്ഞനത്ത് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. മതിലകം സ്വദേശി അന്‍സില്‍ (22), കാക്കാത്തിരുത്തി സ്വദേശി രാഹുല്‍ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ പോയി വരുമ്ബോഴായിരുന്നു അപകടം. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ പ്രഖ്യാപിച്ച രാത്രിയാത്ര നിയന്ത്രണത്തിെന്റ ഭാഗമായി നിരത്തില്‍ വാഹനത്തിരക്കുകളൊന്നുമില്ലാതിരിക്കെയാണ് എതിര്‍ദിശയില്‍നിന്ന് എത്തിയ വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പുതുവര്‍ഷം ആഘോഷിക്കാന്‍ കൂട്ടുകാരെ കാത്തിരുന്നവര്‍ സൗഹൃദങ്ങള്ക്കരികിലേക്ക് അപകടവും പിന്നാലെ മരണവാര്‍ത്തയുമാണ് എത്തിയത്. ചെറുപ്പക്കാര്‍ ഇരുവരും നാടിെന്റ പ്രിയപ്പെട്ടവര്‍ കൂടിയായിരുന്നത് നാടിെന്റ വേദന ഇരട്ടിയാക്കി. ചേര്‍പ്പ് വല്ലച്ചിറ ആറാട്ടുപുഴയിലാണ് വയോദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വല്ലച്ചിറ എട്ടാം വാര്‍ഡിലെ ആറാട്ടുപുഴ പട്ടംപള്ളത്ത് ശിവദാസ് (53), ഭാര്യ സുധ (48) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവദാസിനെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വീടിനകത്ത് പരിശോധിച്ചപ്പോള്‍ സുധയുടെ മൃതദേഹവും കണ്ടെത്തി. സുധ വിഷം കഴിച്ച നിലയിലുമായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയാണ് ശിവദാസന്‍. പാലക്കാട് ഹോട്ടലിലെ തൊഴിലാളിയാണ് സുധ. കഴിഞ്ഞ ദിവസമാണ് സുധ വീട്ടിലെത്തിയത്.
സാമ്ബത്തിക പ്രതിസന്ധിയാണോ മറ്റേതെങ്കിലും കാരണമാണോയെന്നതില് വ്യക്തത വരുത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് സാഹചര്യത്തിലെ തൊഴില്‍ ഇല്ലാതായതും വരുമാനം കുറഞ്ഞതുമടക്കമുള്ള പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും സാമ്ബത്തിക പ്രതിസന്ധി സംബന്ധിച്ച് ആരോടും കാര്യമായി പറഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. സമീപത്തുള്ളവരുമായി ഏറെ അടുപ്പമുള്ള ഇരുവരുടെയും മരണത്തെ ഉള്‍ക്കൊള്ളാന്‍ നാടിനായിട്ടില്ല. ചാവക്കാട് ദേശീയപാത 66 തിരുവത്രയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വയോധികന് മരിച്ചത്. അത്താണി സ്വദേശി പണ്ടാരിക്കല്‍ രാജനാണ് (72) മരിച്ചത്. സ്കൂട്ടറില്‍ കൂടെയുണ്ടായിരുന്ന 19കാരനും പരിക്കേറ്റു. രാവിലെ പത്തരയോടെ വീടിന് സമീപത്തുവെച്ച് തന്നെയായിരുന്നു അപകടം. പുതുവര്‍ഷത്തലേന്ന് പീച്ചി കണ്ണാറ ഒരപ്പന്‍കെട്ടിലെ വെള്ളക്കെട്ടില്‍ പതിനാറുകാരി മുങ്ങി മരിച്ചതിെന്റ വേദനയോടെയായിരുന്നു ജില്ല പുതുവര്‍ഷത്തെ വരവേറ്റിരുന്നത്. 2021ല്‍ പുതുവര്‍ഷത്തലേന്ന് കുതിരാനില്‍ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് മൂന്ന് പേരുടെ മരണത്തോടെയായിരുന്നു പുതുവര്‍ഷം പിറന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









