കൊച്ചി: കേരളത്തിൽ കെ. റയിൽ പദ്ധതി ധൃതി പിടിച്ച് നടപ്പാക്കാനുള്ള കാരണം ഹിന്ദു ദേവാലയങ്ങൾ ഏറ്റെടുത്ത് വിശ്വാസി സമൂഹത്തെയും അവരുടെ വിശ്വാസങ്ങളെയും തകർക്കുവാൻ അന്താരാടഷ്ട്ര ഏജൻസികളുമായി ച്ചേർന്നുള്ള ഗൂഢാലോചനയാണെന്നും ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ. കൊച്ചിയിൽ നടന്ന ശിവസേന ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റും ഹൈപ്പർ കമ്മിറ്റി അംഗവുമായ സജിതുരുത്തികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മിറ്റി അംഗങ്ങളായ പെരിങ്ങമല അജി, വിപിൻദാസ് കൊടങ്ങോട്ട്, ബിജുവരപ്പുറത്ത് എന്നിവർ പ്രസംഗിച്ചു. പി.ആർ.ശിവൻ സ്വാഗതവും കെ.വൈ. കുഞ്ഞുമോൻ നന്ദിയും രേഖപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









