പത്തനംതിട്ട: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രഞ്ജിത്ത് രമേഷ്, കണ്ണൻദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും അട്ടത്തോട് സ്വദേശികളാണ്.
ഒരു വർഷം മുമ്പാണ് സംഭവം. ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയെ തുടർന്നാണ് കേസെടുത്തത്. പമ്ബ സിഐയുടെ നേതൃത്വത്തിൽ നിലയ്ക്കൽ, അട്ടത്തോട് ഭാഗങ്ങളിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ് കുട്ടി.
മൂന്ന് മാസം മുമ്പ് സമാനമായ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണൻ അറസ്റ്റിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









