മൂന്നാർ വട്ടവട വില്ലേജ് ഓഫീസിൽ മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും നാട്ടുകാർ പിടികൂടി. വില്ലേജ് ഓഫീസിൽ നികുതി അടയ്ക്കാനെത്തിയ ആളാണ് ഉദ്യോഗസ്ഥനെ കണ്ടത്. തുടർന്ന് സമീപത്തെ നാട്ടുകാരെ വിവരമറിയിച്ചു.
വട്ടവട വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജിഷ് ആണ് മദ്യപിച്ച് ഓഫീസില്‍ അബോധാവസ്ഥയിലായിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്. ഓഫീസില്‍ എത്തിയ നാട്ടുകരാണ് ഉദ്യോഗസ്ഥനെ അബോധാവസ്ഥയിലും ഇടനിലക്കാരനെ മദ്യപിച്ച നിലയില്‍ മറ്റൊരു ഉദ്യോഗസ്ഥന്റ കസേരയിലും ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ദേവികുളം സബ്കളക്ടറെയും തഹസില്‍ദാറെയും വിവരം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









