പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ളാഹയിലാണ് സംഭവം.
പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജിലും ഏഴുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈറോഡിൽ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മിനി ബസ് നിയന്ത്രണം വിട്ട് റോഡിലെ സംരക്ഷണ വേലി തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം പതിനഞ്ച് പേരാണ് ബസിലുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









