നെടുമങ്ങാട്: തലസ്ഥാന ജില്ലയിലടക്കം കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്ബോള്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്നു.
ജില്ലയിലെ വിവിധ ഡിപ്പോകളിലായി നിരവധി പേര്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. കോവിഡ് ജാഗ്രതാ നിര്‍ദേശമുണ്ടെങ്കിലും നിലവില്‍ ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ ബസുകളിലെ ടിക്കറ്റ് നല്കല് ആശങ്ക വര്‍ധിപ്പിക്കുന്നെന്ന് കണ്ടക്ടര്‍മാര്‍ പറയുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ബസുകളില്‍ നടപ്പായിട്ടില്ല. യാത്രക്കാരില്‍ പലരും മാസ്ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കാത്തതും ജീവനക്കാരുടെ ആശങ്ക കൂട്ടുന്നു.
ഓരോ ദിവസവും ജോലി കഴിഞ്ഞ് ഭീതിയോടെയാണ് ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങുന്നത്. വീടുകളില്‍ പ്രായമായ മാതാപിതാക്കളുള്ള ജീവനക്കാര്‍ തങ്ങളില്‍നിന്ന് രോഗം വീടുകളിലെത്തുമോ എന്ന വിഷമസന്ധിയിലാണ്. രോഗവ്യാപനം ഭയന്ന് മക്കളെ ലാളിക്കാന്‍പോലും മടിക്കുന്ന ജീവനക്കാരുണ്ട്. അകലം പാലിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, മാസ്ക് ശരിയായ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് നല്‍കുന്നുണ്ടെങ്കിലും ബസുകളില്‍ ഇതൊന്നും ബാധകമല്ല. മാസ്ക് ശരിയായി ധരിക്കുന്നതുമായി ബന്ധപ്പെട്ട് മിക്കദിവസങ്ങളിലും യാത്രക്കാരും കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടാകുന്നു. മാസ്ക് ശരിക്കും ധരിക്കാന്‍ ആവശ്യപ്പെടുന്ന കണ്ടക്ടര്‍മാരോടും ഡ്രൈവര്‍മാരോടും യാത്രക്കാരില്‍ പലരും തട്ടിക്കയറുന്നതും പതിവാണ്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ ബസുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന അത്യാവശ്യമാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാര്‍ക്ക് മാസ്ക് ആവശ്യാനുസരണം വിതരണം ചെയ്യണമെന്ന ആവശ്യം കെ.എസ്.ആര്.ടി.സി അവഗണിക്കുകയാണ്. മിക്ക സ്ഥാപനങ്ങളും അവരുടെ ജീവനക്കാര്‍ക്ക് ആവശ്യമായ മാസ്ക് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നുണ്ട്. മാസത്തിലൊരിക്കല്‍ 50 എം.എല്‍ സാനിറ്റൈസര്‍ മാത്രമാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് നല്‍കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.