തിരുവനന്തപുരം കോവിഡ് പ്രതിരോധത്തിനായി ജില്ല ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ. സർക്കാർ തിരിച്ച മൂന്ന് വിഭാഗത്തിലും ഉൾപ്പെടാത്ത ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണം ഉറപ്പാക്കാനായി പൊതു ഇടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും.
അതിതീവ്രമായിരിക്കെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ മൂന്നായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അടുത്ത 2 ഞായറാഴ്ചകളിൽ (ജനുവരി 23, 30) ലോക്ഡൗണിനു സമാനമായി അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ.
നിയന്ത്രണങ്ങൾ ഏറ്റവും കർശനമായ സി കാറ്റഗറിയിൽ ഇപ്പോൾ ഒരു ജില്ലയുമില്ല. 3 കാറ്റഗറിയിലും ഉൾപ്പെടാത്ത ജില്ലകൾക്ക് ഇതുവരെ നിലവിലുള്ള നിയന്ത്രണങ്ങളാണ് ബാധകം. അതേസമയം, ഞായറാഴ്ചയിലെ നിയന്ത്രണം എല്ലാ ജില്ലകൾക്കും ബാധകമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്ക് എല്ലാ വ്യാഴാഴ്ചയും ആരോഗ്യ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകും. ഇതനുസരിച്ചു ജില്ലകളെ എ, ബി, സി കാറ്റഗറികളായി തിരിച്ചു വെള്ളിയാഴ്ചകളിൽ പട്ടിക പ്രസിദ്ധീകരിക്കും.
എ കാറ്റഗറി: ചടങ്ങുകൾക്ക് 50 പേർ മാത്രം
ആശുപതിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക് ബേസ്‌ലൈൻ തീയതിയായ ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലും ആയാൽ ആ ജില്ല എ കാറ്റഗറിയിൽ വരും. സാമൂഹിക, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർ
ബി കാറ്റഗറി: പൊതു പരിപാടികൾ പാടില്ല
ആശുപതിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 10 പ്രവേശത്തിൽ കൂടുതൽ രോഗികൾ ആവുകയും ഐസിയുവിൽ നൽകപ്പെടുന്നവരുടെ നിരക്ക് ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയാവുകയുമാണെങ്കിൽ ജില്ല കാറ്റഗറിയിൽ വരും.
സാമൂഹിക, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ. 10, 11, 12 ക്ലാസുകൾ സ്കൂളിൽത്തന്നെ ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് സ്കൂൾ രണ്ടാഴ്ചത്തേയ്ക്ക് അടച്ചു; ഇന്നു മുതൽ വീണ്ടും ഓൺലൈൻ പഠനം. ട്യൂഷൻ സെന്ററുകൾക്കും നിയന്ത്രണം ബാധകമാണ്. .ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്ക് എല്ലാ വ്യാഴാഴ്ചയും ആരോഗ്യ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകും. ഇതനുസരിച്ചു ജില്ലകളെ എ, ബി, സി കാറ്റഗറികളായി തിരിച്ചു വെള്ളിയാഴ്ചകളിൽ പട്ടിക പ്രസിദ്ധീകരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.