മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായി നിര്‍മ്മിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021 ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലേക്ക് റിലീസ് ചെയ്തത്
2020 മുതല്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ഏറെ പ്രതിസന്ധികളൊക്കെ മറികടന്ന് പ്രേക്ഷകരിലേക്ക് എത്തി. ആദ്യം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദേശീയ പുരസ്‌കാരം വരെ മരക്കാരിന് ലഭിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ മരാക്കര്‍ അറബിക്കടലിന്റെ സിംഹം 2021 ഓസ്‌കാര്‍ ലിസ്റ്റില്‍ ഔദ്യോഗികമായി കയറി എന്നാണ് പറയുന്നത്.
ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ് 2021- നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേ സമയം സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിത കഥയെ ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണിത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ചതിനൊപ്പം മകന്‍ പ്രണവ് മോഹന്‍ലാലും നായക കഥാപാത്രം ചെയ്തിരുന്നു.
സിദ്ധിഖ്, അര്‍ജുന്‍ സര്‍ജ, സുനില്‍ മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, എന്നിങ്ങനെവമ്പൻ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിച്ച സിനിമ എന്നതിലുപരി പല ഭാഷകളിലേക്കും മൊഴി മാറ്റി റിലീസ് ചെയ്തിരുന്നു. തിയറ്റര്‍ റിലീസിന് മുന്‍പ് തന്നെ മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്‌ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം മരക്കാരിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തില്‍ നിന്നും മരക്കാര്‍ ഓസ്‌കാര്‍ ലിസ്റ്റില്‍ എത്തിയതിന് പുറമേ തമിഴില്‍ നിന്നൊരു സിനിമ കൂടി ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സൂര്യയുടെ സിനിമ ജയ് ഭീം ആണ് സൂര്യ-ജ്ഞാനവേല്‍ കൂട്ടുക്കെട്ടില്‍ നിര്‍മ്മിച്ച സിനിമ വലിയ പ്രേക്ഷക പ്രശംസ നേടി എടുത്ത ചിത്രമായിരുന്നു. ലിജോ മോള്‍സ ജോസ്, രജിഷ വിജയന്‍ തുടങ്ങി മലയാളത്തില്‍ നിന്നുള്ള നായികമാര്‍ കൂടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ജയ് ഭീം. മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍ ലിസ്റ്റിലാണ് ഈ സിനിമയും ഉള്‍പ്പെട്ടിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.