കഴിക്കുന്ന ഭക്ഷണവും സംരക്ഷണവുമെല്ലാം മുടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്. മുടിയെ ബാധിക്കുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. അതിൽ പ്രധാനം മുടി കൊഴിച്ചിലും താരനുമാണ്. ഈ രണ്ട് പ്രശ്നങ്ങളും അകറ്റാൻ കൃത്രിമവഴികളേക്കാൾ ഗുണം ചെയ്യുക നാടൻ രീതികൾ തന്നെയാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയിലെ ‘അമിനോ ആസിഡു’ കളാണ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് ഉലുവ എങ്ങനെ ഉപയോഗിക്കാം
ആദ്യം ഉലുവ നന്നായി കുതിര്‍ത്തുക. ശേഷം ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. അടുത്തത് ഉലുവയും വെളിച്ചെണ്ണും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉലുവയിട്ട് ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ എണ്ണ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.
കൂടാതെ കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടുക. ഇത് മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു വിദ്യകൂടിയാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.